ഒരു കുപ്രസിദ്ധ പയ്യന്‍ നവംബര്‍ 9 ന് തിയ്യേറ്ററുകളിലെത്തും

മധുപാലിന്റെ സംവിധാനത്തില്‍ ടോവിനോ തോമസ് നായകനാകുന്ന ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യന്‍. ചിത്രം നവംബര്‍ 9 ന് തിയ്യേറ്ററുകളിലെത്തും. അനു സിത്താര, നിമിഷ സജയന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍.

ശരണ്യ, സിദ്ധിഖ്, ദിലീഷ് പോത്തന്‍ ,ശ്വേതാ മേനോന്‍, അലന്‍സിയര്‍, നെടുമുടി വേണു, എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. വീ സിനിമാസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഒഴിമുറിക്കു ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യന്‍. ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് ജീവന്‍ ജോബ് തോമസാണ്.  ശ്രീകുമാരന്‍ തമ്പി ഗാനരചനയും ഔസേപ്പച്ചന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ ക്യാമറ നൗഷാദ് ഷെറീഫും  എഡിറ്റര്‍ വി സാജനുമാണ്.