ഇനി മൂന്ന് ദിവസത്തെ ഷൂട്ടിംഗ് കൂടി

മോഹന്‍ലാലിന്റെ ഒടിയന് ഇനി മൂന്ന് ദിവസത്തെ ഷൂട്ടിംഗ് കൂടി. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം ക്രിസ്മസിനാണ് തിയേറ്ററിലെത്തുന്നത്. ഈ മാസം 17,18,19 തീയതികളിലാണ് കൊച്ചിയില്‍ ഷൂട്ടിംഗ് പ്ലാന്‍ ചെയ്തിരിക്കുന്നത്. മോഹന്‍ലാല്‍ ഉള്‍പ്പെടുന്ന ഏതാനും സീനുകളാണ് ഷൂട്ട് ചെയ്യുന്നത്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. പ്രകാശ് രാജ്, മഞ്ജു വാര്യര്‍, ഇന്നസെന്റ്, സിദ്ധിഖ്, മനോജ് ജോഷി, നരേന്‍, കൈലാഷ്, സന അല്‍ത്താഫ് തുടങ്ങിയവരാണ് ഒടിയനിലെ പ്രധാന താരങ്ങള്‍. ഒടിയന്റെ ട്രെയിലര്‍ ഒക്ടോബര്‍ 11ന് കായംകുളം കൊച്ചുണ്ണിക്കൊപ്പം റിലീസ് ചെയ്യും.