അടൂര്‍ ഗോപാലകൃഷ്ണന്റെ പുതിയ ചിത്രം സുഖാന്ത്യം

പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ഇത്തവണ ഹ്രസ്വചിത്രവുമായാണ് അടൂര്‍ എത്തുന്നത്. ‘സുഖാന്ത്യം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഇന്റര്‍നെറ്റിലായിരിക്കും റിലീസ് ചെയ്യുക.

മുകേഷ്, പത്മപ്രിയ, ഇന്ദ്രന്‍സ്, അലന്‍സിയര്‍ തുടങ്ങി വലിയൊരു താരനിര ‘സുഖാന്ത്യ’ത്തില്‍ അണിനിരക്കുന്നു. 20 മിനിറ്റ് ദൈര്‍ഘ്യമുള്ള സുഖാന്ത്യത്തിന്റെ ചിത്രീകരണം ഈ മാസം 11ന് ആരംഭിക്കും.

സ്വയംവരം എന്ന ആദ്യ ചിത്രത്തിനു മുമ്പും അടൂര്‍ നിരവധി ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഇരുപത്തിയഞ്ചോളം ഡോക്യുമെന്ററികളും അടൂര്‍ സംവിധാനം ചെയ്തിട്ടുണ്ട്.

ദിലീപ്, കാവ്യാ മാധവന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ‘പിന്നെയും’ ആയിരുന്നു അടൂരിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.