മാരി 2 വിലെ അവസാനഗാനത്തെ അനശ്വരമാക്കി ഇളയരാജ…

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് മാരി 2 വിലെ അവസാനത്തെ ഗാനവും ഇന്ന് പുറത്തിറങ്ങി. ‘മാരിസ് ആനന്ദി’ എന്ന പേരോടെ പുറത്തിറങ്ങിയിരിക്കുന്നത് ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ്. ഇളയരാജയും എം എം മാനസിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിട്ടുള്ളത്. നേരത്തെ പുറത്ത് വിട്ട ഗാനത്തിന്റെ സ്‌നീക്ക് പീക്ക് വീഡിയോയില്‍ ഗാനത്തില്‍ ഇളയരാജയുമെത്തുന്നു എന്ന വിവരം ആരാധകരെ ഏറെ ആകാംക്ഷയിലാഴ്ത്തിയിരുന്നു. ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് ധനുഷ് തന്നെയാണ്. ഏറെ നാളുകള്‍ക്ക് ശേഷമാണ് തന്റെ പഴയ ഗാനങ്ങളുമായി സാമ്യമുള്ള ഇളയരാജയുടെ ഒരു തമിഴ് ഗാനം പുറത്തിറങ്ങുന്നത്. ഗാനം ഇതിനോടകം മൂന്ന് ലക്ഷത്തോളം പേര്‍ കണ്ട് കഴിഞ്ഞു.

ലിറിക്കല്‍ വീഡിയോ കാണാം..

 

 

error: Content is protected !!