IFFK 2018 : സിനിമകള്‍ക്കുള്ള റിസര്‍വേഷന്‍ നാളെ രാവിലെ ഒന്‍പതു മുതല്‍

ചലച്ചിത്ര മേളയിലെ സിനിമകള്‍ക്കുള്ള റിസര്‍വേഷന്‍ (8.12.2018 ) ശനിയാഴ്ച രാവിലെ ഒന്‍പതു മുതല്‍ ആരംഭിക്കും. എല്ലാ ദിവസവും രാവിലെ ഒന്‍പതു മുതല്‍ രാത്രി പതിനൊന്നു വരെ തൊട്ടടുത്ത ദിവസത്തെ സിനിമകള്‍ റിസര്‍വ് ചെയ്യാവുന്ന രീതിയിലാണ് റിസര്‍വേഷന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്.

മേളയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ registration.iffk.in ല്‍ രജിസ്‌ട്രേഷനായി ഉപയോഗിച്ച മെയില്‍ ഐഡിയും പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്‌തോ, സിഡിറ്റ് പുറത്തിറക്കിയിട്ടുള്ള iffk 2018 എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെയോ സീറ്റ് റിസര്‍വ് ചെയ്യാം. മൊബൈല്‍ ആപ്ലിക്കേഷന്‍ പ്ലേ സ്‌റ്റോറില്‍ ലഭ്യമാണ്. ദിവസവും പരമാവധി മൂന്നു സിനിമകളാണ് ഒരാള്‍ക്ക് റിസര്‍വ് ചെയ്യാന്‍ കഴിയുക. ഒന്നിലേറെ സീറ്റുകള്‍ റിസര്‍വ് ചെയ്യാന്‍ സാധിക്കില്ല.