‘ഹണ്‍ഡ്രഡ് ഇയേഴ്‌സ് ഓഫ് ക്രിസോസ്റ്റം’ -ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് ബ്ലസി

ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് സംവിധായകന്‍ ബ്ലസി. ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രോപ്പൊലീത്തയെക്കുറിച്ച് 48 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി നിര്‍മിച്ചാണ് ബ്ലസി ഗിന്നസ് റെക്കോഡ് ലക്ഷ്യമിടുന്നത്. ബ്ലസിയുടെ ഡോക്യുമെന്ററി ഇപ്പോള്‍ തന്നെ ബെസ്റ്റ് ഓഫ് ഇന്ത്യാ റെക്കോഡ്‌സില്‍ ഇടം നേടിയിട്ടുണ്ട്.

ക്രിസോസ്‌റ്റോമിന്റെ ജീവിതത്തെ ആസ്പദമാക്കി ‘ഹണ്‍ഡ്രഡ് ഇയേഴ്‌സ് ഓഫ് ക്രിസോസ്റ്റം’ എന്ന പേരിലാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായി ക്രിസോസ്റ്റം തിരുമേനി നടത്തുന്ന സംവാദങ്ങളാണ് ഇതിലെ സുപ്രധാന ഭാഗം.

നരേന്ദ്ര മോദി ,മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, സോണിയാ ഗാന്ധി, മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, അരവിന്ദ് കെജ്‌രിവാള്‍, പ്രകാശ് കാരാട്ട്, പിണറായി വിജയന്‍, ഉമ്മന്‍ ചാണ്ടി തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, സിനിമയിലെ പ്രമുഖ കലാകാരന്മാര്‍, സ്‌പോര്‍ട്‌സ്, ചിത്രകാരന്മാര്‍,സാഹിത്യകാരന്മാര്‍ എന്നിവരുമായി വിവിധ കാലഘട്ടത്തില്‍ തിരുമേനി നടത്തിയ സംവാദങ്ങളാണ് ഇതില്‍ ഉള്‍പ്പെടുക.

error: Content is protected !!