ഗണപതിയായി ഗംഭീര മേക്കോവറില്‍ ഹരിശ്രീ അശോകന്‍

ഗിന്നസ് പക്രു നായകനായെത്തുന്ന ചിത്രമാണ് ഇളയരാജ. ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടു. ഹരിശ്രീ അശോകന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ഗണപതി എന്ന കഥാപാത്രമായിട്ടാണ് ഹരിശ്രീ അശോകന്‍ ചിത്രത്തില്‍ എത്തുന്നത്. ഹരിശ്രീ അശോകന്റെ വന്‍ മേക്കോവര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഒരു വൃദ്ധന്റെ വേഷത്തില്‍ ഗംഭീര മേക്കോവറാണ് താരം നടത്തിയിരിക്കുന്നത്. ചിത്രത്തിലെ പക്രുവിന്റെ ഗെറ്റപ്പും നടന്‍ ജയസൂര്യ പാടിയ കപ്പലണ്ടി സോംഗും നേരത്തെ ശ്രദ്ധ നേടിയിരുന്നു.

മേല്‍വിലാസം അപ്പോത്തിക്കരി എന്നീ ചിത്രങ്ങള്‍ ഒരുക്കിയ മാധവ് രാംദാസാണ് ഇളയരാജ സംവിധാനം ചെയ്യുന്നത്. മാധവ് രാംദാസ് തന്നെയാണ് ചിത്രത്തിന്റെ കഥയെഴുതിയത്. സുദീപ് ടി ജോര്‍ജാണ് തിരക്കഥയും സംഭാഷണവും രചിക്കുന്നത്. അരുണ്‍, ദീപക്, ഗോകുല്‍ സുരേഷ് , ഇന്ദ്രന്‍സ് തുടങ്ങി വന്‍ താരനിരയും പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. മാര്‍ച്ച് 22 ന് ചിത്രം തിയേറ്ററുകളിലെത്തും.

error: Content is protected !!