തന്റ അമ്പതാം ചിത്രത്തിന്റ പോസ്റ്ററില്‍ പ്രേക്ഷകരെ അത്ഭുതപ്പെടുത്തി ഹന്‍സിക…

തന്റെ അമ്പതാമത്തെ ചിത്രത്തിന്റെ പോസ്റ്ററിലെ വ്യത്യസ്മായ ലുക്കിലൂടെ പ്രേക്ഷകരെ ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ് നടി  ഹന്‍സിക മോത്വാനി. പോസ്റ്ററായി പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങളിലും രണ്ട് ആശയങ്ങളാണ് ചിത്രീകരിച്ചിട്ടുള്ളത്. ‘മഹ’ എന്നാണ് പുതിയ ചിത്രത്തിന് തലക്കെട്ട്.

ഒരു ചിത്രത്തില്‍ ഒരു സ്വാമിയുടെ വേഷത്തില്‍ ചിലം വലിച്ച് കൊണ്ടിരിക്കുന്നതായും മറ്റൊന്നില്‍ കയ്യില്‍ വാല്‍കണ്ണാടിയുമായി തന്റെ നിരവധി വേഷങ്ങള്‍ പ്രതിഫലിക്കുന്ന കണ്ണാടികള്‍ക്ക് നടുവില്‍ ഇരിക്കുന്ന ഹന്‍സികയെയും കാണാം. ആദ്യത്തെ ചിത്രത്തില്‍ ഹന്‍സിക ഇരിക്കുന്ന വാരണാസി പശ്ചാത്തലവും ചുറ്റുമുള്ള സാധു സ്വാമിമാരും ഹന്‍സിക പുകയിലയല്ല പുകക്കുന്നത് എന്ന് സൂചിപ്പിക്കുന്നു. ഇതിലൂടെയുണ്ടാകുന്ന വിവാദങ്ങള്‍
ചിത്രത്തിന് പബ്ലിസിറ്റിയായിത്തീരാനിടയുണ്ട്. ചിത്രത്തിനായി താരം ഭാരവും കുറച്ചിട്ടുണ്ട്.

യു ആര്‍ ജമീല്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത്
മതിയാലകന്റെ എക്‌സെട്ട്ര എന്റര്‍റ്റെയ്ന്‍മെന്റ്‌സാണ്. ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ഗിബ്രാന്റെ 25ാം ആല്‍ബം കൂടിയാണിത്. മഥന്‍ കര്‍ക്കിയാണ് സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. മഹ കൂടാതെ  തുപ്പാക്കി മുനൈ, 100 എന്നീ ചിത്രങ്ങളുടെയും അണിയറയിലാണ് ഹന്‍സിക. ചിത്രത്തിന്റെ റിലീസിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല..
പോസ്റ്റര്‍ കാണാം…

 

error: Content is protected !!