ലാല്‍ ജോസും സണ്ണി വെയ്‌നും തമിഴ് വെള്ളിത്തിരയിലേക്ക്.. ‘ജിപ്‌സി’യുടെ ആദ്യ ട്രെയ്‌ലര്‍ കാണാം..

നടന്‍ ജീവയെ നായകനാക്കി ദേശീയ അവാര്‍ഡ് ജേതാവ് രാജു മുരുഖന്‍ ഒരുക്കുന്ന തമിഴ് ചിത്രമാണ് ‘ജിപ്‌സി’. ഒളിമ്പ്യ മൂവീസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രം ഒരു നാടോടിയായ ചെറുപ്പക്കാരനെ ചുറ്റിപ്പറ്റിയാണ് മുന്നോട്ട് പോകുന്നത്. എന്നാല്‍ ചിത്രത്തിന്റെ ഏറ്റവും രസകരമായ വാര്‍ത്ത ചിത്രത്തിലൂടെ സണ്ണി വെയ്‌നും സംവിധായകന്‍ ലാല്‍ ജോസും തമിഴ് വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ പോവുകയാണ് എന്നതാണ്. ഒരു സഖാവിന്റെ വേഷത്തിലെത്തുന്ന സണ്ണി വെയ്ന്‍ തന്റെ കഥാപാത്രത്തിന്റെ വേഷത്തിനൊപ്പം ചിത്രത്തിന്റെ ട്രെയ്‌ലറും
തന്റെ പേജിലൂടെ പങ്കുവെച്ചു. ലാല്‍ ജോസും ചിത്രത്തിലെ തന്റെ വേഷം ഫെയ്‌സ്ബുക്കിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. തന്റെ പുതിയ ചിത്രമായ ‘തട്ടുംപുറത്ത് അച്യുതന്‍’ എന്ന ചിത്രത്തിലെ അതിഥി വേഷത്തിലെത്തിയതിന് ശേഷം ലാല്‍ ജോസ് അഭിനയിക്കുന്ന ചിത്രമാണ് ജിപ്‌സി. ചിത്രത്തിന്റെ ടീസര്‍ ഇന്ന് പുറത്തിറങ്ങിയിട്ടുണ്ട്.

സംവിധായകനായ രാജു മുരുഗന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സെല്‍വകുമാര്‍ എസ്‌കെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സന്തോഷ് നാരായണന്റെതാണ് സംഗീതം. നടാഷ സിംഗ് നായികയാവുന്ന ചിത്രത്തില്‍ സുശീല രാമന്‍, കരുണ പ്രസാദ് എന്നിവരും അഭിനയിക്കുന്നു. സന്തോഷ് നാരായണനാണ് സംഗീതം. സെല്‍വകുമാര്‍ എസ്.കെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. യാത്ര, പ്രണയം, രാഷ്ട്രീയം തുടങ്ങിയവ പ്രമേയമാക്കികൊണ്ടാണ് ഇത്തവണ രാജു മുരുഗന്‍ സിനിമ ഒരുക്കിയിരിക്കുന്നത് എന്നാണു ട്രെയ്ലര്‍ നല്‍കുന്ന സൂചനകള്‍. ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്ററുകളും ട്രെയ്‌ലറും കാണാം..

error: Content is protected !!