താര രാജാക്കന്‍മാരുടെ അനുഗ്രഹത്തോടെ ഗ്രാന്റ് ഫാദറിന് തുടക്കം

ജയറാം നായകനാവുന്ന പുതിയ ചിത്രം ഗ്രാന്റ് ഫാദറിന്റെ പൂജ കൊച്ചിയില്‍ നടന്നു. ചിത്രത്തിന് താരരാജാക്കന്മാരുടെ അനുഗ്രഹത്തോടെ തുടക്കംകുറിച്ചിരിക്കുകയാണ്. മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്നാണ് വിളക്ക് കൊളുത്തിയത്. ഒട്ടേറെ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. ഒരു സാധാരണ കുടുംബത്തിലെ മുത്തച്ഛനും കൊച്ചുമകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

ബഷീറിന്റെ പ്രേമലേഖനത്തിന് ശേഷം അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഗ്രാന്‍ഡ് ഫാദര്‍. ഷാനി ഖാദറിന്റേതാണ് കഥ. ഹസീബ് ഹനീഫ്, മഞ്ജു ബാദുഷ, അജി മേടയില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഈ മാസം 20നു ആരംഭിക്കും.

ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത് വിഷ്ണുമോഹന്‍ സിത്താരയാണ്. ദിവ്യ പിള്ളയാണ് നായിക. സുരഭി സന്തോഷ്, ബാബുരാജ്, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബൈജു സന്തോഷ്, സംവിധായകന്‍ ജോണി ആന്റണി എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. സമീര്‍ഹക്ക് ഛായാഗ്രഹണവും രഞ്ജിത്ത് ടച്ച് റിവര്‍ എഡിറ്റിങും നിര്‍വഹിക്കുന്നു. തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളാണ് പ്രധാന ലൊക്കേഷന്‍.ചിത്രം അടുത്ത വിഷുവിന് ചിത്രം പ്രദര്‍ശനത്തിനെത്തും.

error: Content is protected !!