ഗൗതമി നായര്‍ ഇനി സംവിധായിക വേഷത്തില്‍

ലാല്‍ ജോസ് ചിത്രം ഡയമണ്ട് നെക്ലേസിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് ഗൗതമി നായര്‍. വിവാഹ ശേഷം സിനിമയില്‍ നിന്ന് മാറി നിന്ന താരം ഇപ്പോള്‍ തിരിച്ചു വന്നിരിക്കുകയാണ്. ഇത്തവണ സംവിധാന രംഗത്തേക്കാണ് ഗൗതമി ചുവട്‌വെക്കുന്നത്. സണ്ണി വെയ്ന്‍, അനൂപ് മേനോന്‍, സൈജു കുറുപ്പ്, ദുര്‍ഗ കൃഷ്ണ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. കെ എസ് അരവിന്ദ്, ഡാനിയേല്‍ സായൂജ് നായര്‍ എന്നിവരുടേതാണ് തിരക്കഥ. ചിത്രത്തിന്റെ ഷൂട്ട് തിരുവനന്തപുരത്ത് ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

2012ല്‍ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്റ്‌ഷോ ആയിരുന്നു ഗൗതമിയുടെ അരങ്ങേറ്റ ചിത്രം. ഡയമണ്ട് നെക്ലേസ്, ചാപ്‌റ്റേഴ്‌സ്, കൂതറ, ക്യാംപസ് ഡയറി എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ഡയമണ്ട് നെക്ലേസിലെ ഗൗതമിയുടെ വേഷം പ്രത്യേക ശ്രദ്ധ നേടിയിരുന്നു. സെക്കന്‍ഡ് ഷോ, കൂതറ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത് ശ്രീനാഥ് രാജേന്ദ്രനായിരുന്നു ഗൗതമിയെ വിവാഹം ചെയ്തത്.

error: Content is protected !!