ഫഹദും നിത്യാമേനോനും ഒന്നിക്കുന്നു

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഫഹദും നിത്യാമേനോനും ഒന്നിക്കുന്നു.’ഇത്തവണ വ്യത്യസ്തമായ പ്രണയകഥയുമായാണ് ഇരുവരുമെത്തുന്നത്. അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കും.

‘കോളാമ്പി’ എന്ന ചിത്രത്തിലാണ് നിത്യ ഇപ്പോള്‍ അഭിനയിക്കുന്നത്. ടി.കെ രാജീവ് കുമാര്‍ ഒരുക്കുന്ന ചിത്രത്തില്‍ അരിസ്‌റ്റോ സുരേഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ‘പ്രാണ’ എന്ന വി.കെ പ്രകാശ് ചിത്രമാണ് നിത്യയുടേതായി പുറത്തിറങ്ങാനുള്ളത്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്.  പ്രാണ ഡിസംബറില്‍ പുറത്തിറക്കാനാണ് അണിയറക്കാരുടെ ശ്രമം.

error: Content is protected !!