‘എന്റെ ഉമ്മാന്റെ പേര്’ ക്യാരക്ടര്‍ പോസ്റ്റര്‍ ഇറങ്ങി

ഉര്‍വശിയും ടൊവിനോയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘എന്റെ ഉമ്മാന്റെ പേരി’ലെ രണ്ടാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ ഇറങ്ങി. ഐഷുമ്മ എന്ന കഥാപാത്രത്തെയാണ് ഉര്‍വശി ഇതില്‍ അവതരിപ്പിക്കുന്നത്. അരവിന്ദന്റെ അതിഥികള്‍ക്ക് ശേഷം ഉര്‍വശി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ടൊവിനോ തോമസ് ഫേസ്ബുക്കിലൂടെ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചിരുന്നു. ‘മലയാളത്തിന്റെ ജനപ്രിയ നടി ഉര്‍വശി നമ്മുടെ സ്വന്തം ഐഷുമ്മയായി എത്തുന്നു’ എന്ന അടികുറിപ്പോടെയാണ് പോസ്റ്റര്‍ പങ്കുവെച്ചത്.

error: Content is protected !!