‘ എന്റെ ഉമ്മാന്റെ പേര് ‘ ടീസര്‍ പുറത്തിറങ്ങി

നവാഗതനായ ജോസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് ചിത്രം എന്റെ ഉമ്മാന്റെ പേരിന്റെ ടീസര്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാനാണ് ഫെയ്‌സ്ബുക്കിലൂടെ ടീസര്‍ പുറത്തിറക്കിയത്. തലശേരിയിലും പരിസര പ്രദേശങ്ങളിലുമായി ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രം ഡിസംബര്‍ 21നാണ് റിലീസ് ചെയ്യുന്നത്.

ടൊവിനോയ്‌ക്കൊപ്പം ഉര്‍വശിയും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മാമുക്കോയ, ഹരീഷ് കണാരന്‍, സിദ്ദിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തന്‍ തുടങ്ങിയവരും വേഷമിടുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോസ് സെബാസ്റ്റ്യന്‍, ശരത് ആര്‍. നാഥ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം ഗോപിസുന്ദര്‍, എഡിറ്റിങ് മഹേഷ് നാരായണന്‍. സ്പാനിഷ് ഛായാഗ്രാഹകന്‍ ജോര്‍ഡി പ്ലാനെല്‍ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.