ഈ.മ.യൗവിലെ ‘ചൗരോ’ക്ക് വിട..

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ.മ.യൗ എന്ന സിനിമയിലെ ‘ചൗരോ’ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നടന്‍ സി.ജെ. കുഞ്ഞുകുഞ്ഞ് അന്തരിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കുഞ്ഞുകുഞ്ഞ് മരിക്കുന്നത്. ശ്വാസകോശാര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, ഫ്രഞ്ച് വിപ്ലവം എന്നീ സിനിമകളുടെയും ഭാഗമായിട്ടുണ്ട് സി. ജെ കുഞ്ഞുകുഞ്ഞ്. കലാകാരനെന്നതിലുപരി രാഷ്ട്രീയത്തിലും സജീവമായി പ്രവര്‍ത്തിച്ചിരുന്നു.