ഒരു യമണ്ടന്‍ പ്രേമകഥയുടെ അവസാന ഷെഡ്യൂള്‍ എറണാകുളത്ത്

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ഒരു യമണ്ടന്‍ പ്രേമകഥയുടെ അവസാന ഷെഡ്യൂള്‍ എറണാകുളത്ത് തുടങ്ങി. നവാഗതനായ ബി.സി. നൗഫലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ഒരു പെയിന്റിംഗ് തൊഴിലാളിയുടെ വേഷമാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. ആന്റോ ജോസഫാണ് നിര്‍മ്മാതാവ്. വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിന്‍ ജോര്‍ജുമാണ് തിരക്കഥ ഒരുക്കുന്നത്. നിഖില വിമലും തീവണ്ടിയിലൂടെ ശ്രദ്ധേയയായ സംയുക്ത മേനോനും നായികമാരാകുന്ന ചിത്രത്തില്‍ സലിം കുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, ഹരീഷ് കണാരന്‍, സൗബിന്‍ ഷാഹിര്‍, ധര്‍മ്മജന്‍, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ തുടങ്ങിയ താരങ്ങള്‍ അണിനിരക്കുന്നു. ഫോര്‍ട്ടുകൊച്ചിയും മട്ടാഞ്ചേരിയുമാണ് പ്രധാന ലൊക്കേഷന്‍. പി. സുകുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുറുപ്പ്, മഹേഷ് നാരായണന്റെ പുതിയ ചിത്രം എന്നിവയാണ് ദുല്‍ഖറിന്റെ മറ്റ് ചിത്രങ്ങള്‍. ബോളിവുഡ് ചിത്രം സോയ ഫാക്ടര്‍, തമിഴില്‍ ദേസിംഗ് പെരിയസാമി സംവിധാനം ചെയ്യുന്ന കണ്ണും കണ്ണും കൊള്ളയടിത്താല്‍, ആര്‍. കാര്‍ത്തിക്കിന്റെ  വാന്‍ എന്നീ ചിത്രങ്ങളിലും ദുല്‍ഖര്‍ അഭിനയിക്കുന്നുണ്ട്.

error: Content is protected !!