ദുല്‍ഖറിന്റെ നായികയായി കല്ല്യാണി പ്രിയദര്‍ശന്‍

ദുല്‍ഖറിന്റെ നായികയായി കല്ല്യാണി പ്രിയദര്‍ശന്‍ എത്തുന്നു. തമിഴ് ചിത്രം വാനിലാണ് ഇരുവരും ഒന്നിക്കുന്നത്.  മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളതെന്ന് സംവിധായകന്‍ കാര്‍ത്തിക് നേരത്തെ വ്യക്തമാക്കിയിരുന്നു. നസ്‌റിയ പോലെ ഒരു നായികയാണ് താന്‍ ആഗ്രഹിച്ചതെന്ന് സംവിധായകന്‍ മുന്‍പേ വെളിപ്പെടുത്തിയിരുന്നു.

ചിത്രത്തില്‍ കൃതി സനോണും കല്ല്യാണി പ്രിയദര്‍ശനുമാണ് രണ്ട് നായികമാര്‍. ഈ ചിത്രം റോഡ് മൂവി വിഭാഗത്തില്‍പെട്ടതാണ്. മൂന്ന് നായികമാരുള്ള വാനില്‍ ദുല്‍ഖര്‍ ഒന്നിലധികം കഥാപാത്രങ്ങളായി വേഷമിടുമെന്നാണ് റിപ്പോര്‍ട്ട് .ഡിസംബര്‍ പകുതിയോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ചെന്നൈ, കോയമ്പത്തൂര്‍, ചണ്ഡീഗഢ്, നൈനിറ്റാള്‍ എന്നിവിടങ്ങളിലാണ് ചിത്രീകരണം.

error: Content is protected !!