ഡ്രാമയുടെ സംപ്രേക്ഷണാവകാശം സൂര്യ ടിവിക്ക്

ലോഹം എന്ന സിനിമയ്ക്ക് ശേഷം രഞ്ജിത്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ ചിത്രം ഡ്രാമയുടെ സംപ്രേക്ഷണാവകാശം സൂര്യ ടിവിക്ക്. പൂര്‍ണമായും ഒരു കോമഡി എന്റര്‍ടൈനര്‍ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലിലി പാഡ് മോഷന്‍ പിക്‌ചേഴ്‌സിന്റെയും വര്‍ണ്ണ ചിത്ര ഗുഡ് ലൈന്‍സ് പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ എന്‍.കെ നാസര്‍,മഹാസുബൈര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ‘ഡ്രാമ’ നിര്‍മ്മിച്ചത്. മോഹന്‍ലാല്‍ രാജശേഖരന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ആശ ശരത് മോഹന്‍ലാലിന്റെ ഭാര്യയായാണ് ചിത്രത്തില്‍ വേഷമിടുന്നത്.

സിദ്ദിഖ്, ദിലീഷ് പോത്തന്‍, കലാഭവന്‍ ഷാജോണ്‍, രഞ്ജി പണിക്കര്‍, അരുന്ധതി നാഗ്,കനിഹ ശ്യാമപ്രസാദ്, സുബി സുരേഷ്, ജോണി ആന്റണി,ടിനി ടോം എന്നിവര്‍ക്കൊപ്പം മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

error: Content is protected !!