ജോജു ജോര്‍ജും, ചെമ്പന്‍ വിനോദും ഒന്നിക്കുന്നു.. ജോഷി ചിത്രം ‘പൊറിഞ്ചു മറിയം ജോസ്’..

മലയാൡകള്‍ക്ക് എക്കാലവും പ്രിയപ്പെട്ട എന്റര്‍റ്റെയ്‌നര്‍ ആക്ഷന്‍ ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകന്‍ ജോഷി വീണ്ടുമൊരു ഹിറ്റ് ചിത്രത്തിന് തയ്യാറെടുക്കുകയാണ്. ‘പൊറിഞ്ചു മറിയം ജോസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്, കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജി മോന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ്.

അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം. സംഗീതം ജേക്‌സ് ബിജോയും നിര്‍വഹിക്കുന്നു. ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരന്‍ ആണ്. ‘ജോസഫ്’ എന്ന ചിത്രത്തിന് ശേഷം ജോജു നായകവേഷത്തിലെത്തുന്ന ചിത്രമാണ് ‘പൊറിഞ്ചു മറിയം ജോസ്’. മോഹന്‍ലാല്‍ നായകനായ പൃഥ്വിരാജ് ചിത്രം ലൂസിഫറില്‍ ആണ് നൈല ഉഷ അവസാനമായി അഭിനയിച്ചത്. ഈ ചിത്രം അടുത്ത മാസം റിലീസിന് ഒരുങ്ങുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് എന്ന ചിത്രമാണ് ചെമ്പന്‍ വിനോദിന്റെ ഇനി റിലീസ് ചെയ്യാന്‍ ഉള്ള പ്രധാന ചിത്രം. ചാന്ദ് വി ക്രിയേഷന്‍സ് ‘പൊറിഞ്ചു മറിയം ജോസ്’ കേരളത്തില്‍ വിതരണം ചെയ്യും.

error: Content is protected !!