ദമ്പതിമാരായി ദിലീപും അനു സിതാരയും.. വൈറലായി ‘ശുഭരാത്രി’യുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍..

ഇന്നലെ ഷൂട്ടിങ്ങ് ആരംഭിച്ച ദിലീപ് വ്യാസന്‍ ചിത്രം ‘ശുഭരാത്രി’യുടെ ചിത്രീകരണം എറണാകുളത്ത് വെച്ച് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുമുള്ള ദിലീപിന്റെയും അനു സിതാരയുടേയും വിവാഹ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങലില്‍ വൈറലാവുന്നത്. ദമ്പതികളായി മാലയും കഴുത്തിലിട്ട് നില്‍ക്കുന്ന ഇരു താരങ്ങളുടെയും ചിത്രത്തെ പ്രേക്ഷകര്‍ വളരെ കൗതുകത്തോടെയാണ് വരവേറ്റിരിക്കുന്നത്.
അനു സിതാര നായികയായ ചിത്രത്തില്‍ സിദ്ദിഖും, ആശ ശരത്തും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. വ്യാസന്‍ കെ.പി (വ്യാസന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്.

കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ഹിറ്റ് ചിത്രത്തിനുശേഷം ദിലീപ്‌സിദ്ദിഖ് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ശുഭരാത്രി.’ ഏറെ നിരൂപക പ്രശംസനേടിയ അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിനുശേഷം ദമ്പതികളായി ദിലീപും അനുവും എത്തുന്നു. ലൈലത്തുല്‍ ഖദര്‍ എന്ന അടിക്കുറിപ്പോടെ ചിത്രം പ്രേക്ഷകരിലേക്കെത്തുന്നു.

നെടുമുടി വേണു, സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, നാദിര്‍ഷ, ഹരീഷ് പേരടി, മണികണ്ഠന്‍, സൈജു കുറിപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ചേര്‍ത്തല ജയന്‍, ശാന്തി കൃഷ്ണ, ഷീലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്‌നി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.

ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം..
error: Content is protected !!