പോരാളിയെപ്പോലെ പറന്നുയര്‍ന്ന് ധനുഷ്.. അസുരന്റെ ആദ്യ പോസ്റ്റര്‍ പുറത്ത്…

പ്രേക്ഷകരെ ഏറെ രസിപ്പിച്ച 2018 വര്‍ഷാവസാന ചിത്രം മാരി 2 വിന് ശേഷം ധനുഷ് നായകവേഷത്തിലെത്തുന്ന അസുരന്റെ ആദ്യ പോസ്റ്റര്‍ പുറത്ത്. നേരത്തെ പങ്കുവെച്ച ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ നിന്നും ഏറെ വേറിട്ട് നില്‍ക്കുന്നതാണ് പുതിയ പോസ്റ്റര്‍. ഭസ്മക്കുറിയും തൊട്ട് ലുങ്കിയുമുടുത്ത് ഒരു കുന്തവുമായി പൊടിയില്‍ നിന്നും പുറത്തേക്ക് ചാടുന്ന ധനുഷിനെയാണ് പോസ്റ്റില്‍ കാണാന്‍ സാധിക്കുന്നത്. ആക്ഷന്‍ ഗണത്തില്‍ പെടുന്ന ഒരു ചിത്രം തന്നെയാണെന്നാണ് ആദ്യ പോസ്റ്റര്‍ സൂചനകള്‍ തരുന്നത്. താരതമ്യേന തനിക്ക് ഏറ്റവും ആരാധകരുള്ള ട്വിറ്റര്‍ അക്കൗണ്ടിലൂടെ തന്നെയാണ് ധനുഷ് തന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. പോസ്റ്ററിന്റെ തമിഴ് ഹിന്ദി പതിപ്പുകളാണ് ധനുഷ് തന്റെ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ധനുഷിനെ നായകനാക്കി വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് താന്‍ ഉടന്‍ പുറത്ത് വിടുമെന്ന വാര്‍ത്തയുമായി ധനുഷ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ട്വിറ്ററില്‍ ഒരു പോസ്റ്റ് കുറിച്ചിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോസ്റ്റര്‍ പുറത്ത് വരാത്തതോടെ നിരാശയിലായിരുന്നു ആരാധകര്‍. എന്നാല്‍ വി ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക വേഷത്തിലെത്തുന്നത് എന്ന വാര്‍ത്ത പ്രേക്ഷകരെ വീണ്ടും ആകാംക്ഷയിലാഴ്ത്തി. ഇപ്പോള്‍ കൃത്യ സമയം താരം ആദ്യ പോസ്റ്ററും പുറത്ത് വിടുകയായിരുന്നു.

ധനുഷ് പങ്കുവെച്ച പോസ്റ്റര്‍ കാണാം…

error: Content is protected !!