രാകുല്‍ പ്രീത് സിംഗും കാര്‍ത്തിയും വീണ്ടും ഒന്നിക്കുന്നു, ‘ദേവ്’ ട്രെയ്‌ലര്‍ പുറത്ത്

‘തീരാന്‍ അധികം ഒന്‍ട്ര്’ എന്ന ചിത്രത്തിനു ശേഷം തമിഴ് നടന്‍ കാര്‍ത്തിയും രാകുല്‍ പ്രീത് സിങ്ങും
ഒന്നിക്കുന്ന ‘ദേവ്’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. തമിഴിലും ഹിന്ദിയിലുമായാണ് ട്രെയ്‌ലര്‍ പുറത്ത് വിട്ടിട്ടുള്ളത്. രാജാറ്റ് രവി ശങ്കറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. രമ്യ കൃഷ്ണന്‍, പ്രകാശ് രാജ്, രേണുക, കാര്‍ത്തിക് മുതുമാരന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ലക്ഷ്മണ്‍ കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഹാരിസ് ജയരാജാണ് സംഗീതം നല്‍കുന്നത്. റിലയന്‍സിന്റെയും പ്രിന്‍സ് പിക്‌ചേഴ്‌സിന്റെയും കീഴില്‍ പുറത്തിറങ്ങുന്ന ചിത്രം വര്‍ഷാവസാനം തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷ.

ചിത്രത്തിന്റെ ട്രെയ്‌ലര്‍ കാണാം..

 

error: Content is protected !!