നിര്‍ഭയ പീഡനം വെബ് സീരീസ് ആകുന്നു

രാജ്യത്തെ നടുക്കിയ നിര്‍ഭയ കൊലക്കേസ് സിനിമയാകുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.ഡല്‍ഹി പൊലീസിന്റെ കേസ് ഡയറി ആസ്പദമാക്കിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഇന്ത്യന്‍ ടെലിവിഷന്‍ വെബ് ഡ്രാമയായാണ് ചിത്രം പുറത്തിറക്കുന്നത്. റിച്ചി മെഹ്തയാണ് കഥയും സംവിധാനവും. ഷെഫാലി ഷാ, രസിക ദഗ്ഗല്‍, ആദില്‍ ഹുസ്സൈന്‍, രാജേഷ് തൈലാംഗ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. മാര്‍ച്ച് 22ന് ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ പുറത്തിറങ്ങും. ഏഴ് ഭാഗങ്ങളുള്ള സീരീസായാണ് ചിത്രം പുറത്തിറങ്ങുന്നത്. ഇതിലെ ആദ്യ രണ്ട് ഭാഗങ്ങള്‍ 2019 ലെ സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ആറ് വര്‍ഷങ്ങള്‍ നീണ്ട റിസര്‍ച്ചിനൊടുവിലാണ് ഇതിന്റെ തിരക്കഥ ഒരുക്കുന്നത്. ഡല്‍ഹിയിലാണ് ചിത്രീകരണം.

error: Content is protected !!