‘ഡാകിനി’യിലെ വീഡിയോ ഗാനം പുറത്തിറങ്ങി

ഡാകിനിയിലെ ‘എന്‍ മിഴിപൂവില്‍’ വീഡിയോ ഗാനം പുറത്തുവിട്ടു. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നേടിയ ഒറ്റമുറി വെളിച്ചത്തിന്റെ സംവിധായകന്‍ രാഹുല്‍ റിജി നായര്‍ ഒരുക്കുന്ന ഡാകിനിയിലെ ഗാനമാണ് പുറത്തുവിട്ടത്. മലയാളത്തിലെ മൂന്ന് പ്രമുഖ ബാനറുകള്‍ ഡാകിനിക്കായി ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിനു ശേഷം യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷും തൊണ്ടി മുതലും ദൃക്‌സാക്ഷിക്കും ശേഷം ഉര്‍വശി തീയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം വിതരണത്തിന് എത്തിക്കുന്നത് വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് ആണ്.

സൂരജ് വെഞ്ഞാറന്മൂട്, ചെമ്പന്‍ വിനോദ് ജോസ്, അലന്‍സിയര്‍, ഇന്ദ്രന്‍സ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഛായാഗ്രഹണം അലക്‌സ് പുളിക്കലിന്റെതാണ്‌. അപ്പു ഭട്ടതിരിയാണ് ചിത്രസംയോജനം നടത്തുന്നത്. സംഗീതം രാഹുല്‍ രാജാണ് നിര്‍വഹിക്കുന്നത്.’സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലെ ഉമ്മമാരുടെ വേഷത്തിലൂടെ ശ്രദ്ധേയരായ സരസ ബാലുശ്ശേരി, സാവിത്രി ശ്രീധരനും ചിത്രത്തില്‍ എത്തുന്നുണ്ട്. കൂടെ പൗളി വില്‍സന്‍, സേതുലക്ഷ്മി തുടങ്ങിയവരും അഭിനയിക്കുന്നു. കേന്ദ്ര കഥാപാത്രങ്ങളായ നാല് അമ്മൂമ്മമാരെയാണ് ഇവര്‍ അവതരിപ്പിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് രാഹുല്‍ രാജാണ്. ജൂണില്‍ ചിത്രീകരണം ആരംഭിച്ച ‘ഡാകിനി ‘ഈ വര്‍ഷം അവസാനം തീയേറ്ററുകളില്‍ എത്തും.

error: Content is protected !!