‘നട്ടുച്ചനേരം എങ്ങും കൂരാകൂരിരുട്ട്’; പേടിക്കേണ്ട…സിനിമയാണ്

‘നട്ടുച്ചനേരം എങ്ങും കൂരാകൂരിരുട്ട്’ എന്ന വ്യത്യസ്തമായ തലക്കെട്ട് പ്രേക്ഷക ശ്രദ്ധ നേടുന്നു. സ്ലോട്രെയിന്‍ മൂവീസിന്റെ ബാനറില്‍ രജനീഷ് നായര്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘നട്ടുച്ച നേരം എങ്ങും കൂരാ കൂരിരുട്ട്’. ചിത്രത്തിന്റെ മോഷന്‍ ഗ്രാഫിക്‌സ് ടൈറ്റില്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജിലൂടെയാണ് മോഷന്‍ ഗ്രാഫിക്‌സ് ടൈറ്റില്‍ പുറത്തു വിട്ടത്.

ടെലിവിഷന്‍ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന സൗഹൃദ കൂട്ടായ്മയാണ് ഈ ചിത്രത്തിന്റെ പിന്നണിയില്‍ ഉള്ളത്. പുതുമുഖതാരങ്ങളാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവര്‍ക്കൊപ്പം മലയാളത്തിലെ മറ്റ് പ്രമുഖ താരങ്ങളും അണി നിരക്കുന്നുണ്ട്. എസ്.ശ്രീകുമാര്‍ തിരക്കഥ എഴുതിയ ചിത്രത്തിന്റെ ഛായഗ്രഹണം മനോജ് എ.കെ യും, ചിത്ര സംയോജനം ലിജോ പോളുമാണ് നിര്‍വഹിക്കുന്നത്.ബിയാര്‍ പ്രസാദ്, ബി.കെ ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം ഒരുക്കുന്നത് ഗോപി സുന്ദര്‍ ആണ്.സതീഷ് കാവില്‍കോട്ടയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

 

error: Content is protected !!