ഹൃദയങ്ങളെ അലിയിച്ച് കുമ്പളങ്ങി നൈറ്റ്‌സിലെ ആദ്യ ഗാനം..

ഏറെ പ്രേക്ഷക പ്രശംസ നേടിയ കുമ്പളങ്ങി നൈറ്റ്‌സിലെ ‘ചെരാതുകള്‍’ എന്ന ഗാനത്തിന്റെ ഫുള്‍ ലിറിക് വീഡിയോ പുറത്തിറങ്ങി. ഹൃദയത്തെ അലിയിപ്പിക്കുന്ന ഈ മനോഹര ഗാനത്തിന്റെ ടീസറും മെയ്ക്കിങ്ങ് വീഡിയോയും അണിയറപ്പ്രവര്‍ത്തകര്‍ ആദ്യം പങ്കുവെച്ചിരുന്നു. സുശിന്‍ ശ്യാമിന്റെ സംഗീതത്തില്‍ ഒരുങ്ങിയ ഗാനത്തിന് ജീവന്‍ നല്‍കിയിരിക്കുന്നത് സിതാര ശരത് കുമാറാണ്. അന്‍വര്‍ അലി, വിനായക് ശശികുമാര്‍, നെസര്‍ അഹമ്മദ് എന്നിവരാണ് വരികളെഴുതിയിരിക്കുന്നത്. മാത്യൂ തോമസ് എന്ന യുവതാരമാണ് ചിത്രത്തിലെ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ‘കുമ്പളങ്ങി നൈറ്റ്‌സ്’ ഫെബ്രുവരി 7ന് തിയ്യേറ്ററുകളിലെത്താനിരിക്കുകയാണ്..

ഗാനത്തിന്റെ ലിറിക് വീഡിയോ കാണാം…

error: Content is protected !!