ചീറ്റ് ഇന്ത്യയുടെ ടീസര്‍ പുറത്തിറങ്ങി..

ഇമ്രാന്‍ ഹഷ്മി നിര്‍മ്മിച്ച് നായക വേഷത്തിലെത്തുന്ന ചിത്രം ‘ചീറ്റ് ഇന്ത്യ’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. ഇമ്രാന്‍ തന്നെയാണ് ട്വിറ്ററിലൂടെ ട്രെയിലര്‍ പങ്കുവെച്ചത്. ഇന്ത്യന്‍ വിദ്യാഭ്യാസ സംവിധാനത്തിലെ കുറ്റകൃത്യങ്ങളുടെ കഥ പറയുന്ന ചിത്രമാണ് ചീറ്റ് ഇന്ത്യ. എന്റ്രന്‍സ് പരീക്ഷകളുടെ ഇടയില്‍ തട്ടിപ്പ് നടത്തുന്ന ഒരു കഥാപാത്രമായാണ് ഇമ്രാന്‍ ചിത്രത്തിലെത്തുന്നത്. ഈ രംഗങ്ങള്‍ തന്നെയാണ് ടീസറിലും കാണാന്‍ സാധിക്കുന്നത്. ചിത്രം 2019 ജനുവരി 25ന് തിയേറ്ററുകളിലെത്തും.

ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത് സൗമിക് സെന്‍ ആണ്. ശ്രേയ ദന്വന്തരിയാണ് ഇമ്രാനൊപ്പം നായിക വേഷത്തിലെത്തുന്നത്. ‘ക്യാപ്റ്റന്‍ നവാബ്’ എന്ന ചിത്രത്തിന് ശേഷം ഇമ്രാന്‍ ഹഷ്മിയുടെ കമ്പനി നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ചീറ്റ് ഇന്ത്യ. സൗമിക് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചീറ്റ് ഇന്ത്യ. കൂടാതെ എലിപ്സിസ് എന്റര്‍ടൈന്‍മെന്റ് , ടി സീരിസ് എന്നീ കമ്പനികളും ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളാണ്.

ട്രെയ്‌ലര്‍ കാണാം…

error: Content is protected !!