ചാമ്പാലിലെ സ്വര്‍ണപ്പക്ഷിയുടെ പഴങ്കഥയുമായി സൊന്‍ചിറിയാ…

തന്റെ പുതിയ ചിത്രം ‘കേദര്‍നാഥ്’ തിയ്യേറ്ററുകളിലെത്തിയ അന്നേ ദിവസം തന്നെ, തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയ്‌ലറുമായി എത്തിയിരിക്കുകയാണ് സുഷാന്ത് സിങ്ങ് രാജ്പുത്. മദ്ധ്യപ്പ്രദേശിലെ ചാമ്പാല്‍ ഗ്രാമത്തില്‍ ഏറെ സുപരിചിതമായ ഒരു പഴങ്കഥയുമായാണ് സുഷാന്ത് പുതിയ ചിത്രത്തിലെത്തുന്നത്. ‘സൊന്‍ചിറിയ’ എന്ന സ്വാദേശിക പേരിലറിയപ്പെടുന്ന സ്വര്‍ണ പക്ഷി എന്ന സങ്കല്‍പ്പമാണ് ചിത്രത്തിന് പേരായി നല്‍കിയിട്ടുള്ളത്.

ഗ്രാമത്തിലെ വിപ്ലവകാരികള്‍ തമ്മിലുള്ള പോരാട്ടത്തിനിടയിലേക്ക് വലിച്ചിഴക്കപ്പെടുന്ന ഒരു യുവാവായാണ് സുഷാന്ത് ചിത്രത്തിലെത്തുന്നത്. ഭൂമി പെടന്‍കാര്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മനോജ് ഭജ്പായ്, രണ്‍വീര്‍ ഷോറെ എന്നിവര്‍ ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. കമീനേ, ഇഷ്‌കിയ, ഉട്ത പഞ്ചാബ് എന്നീ ശ്രദ്ധേയമായ അധോലോക സിനിമകളുടെ പിറകില്‍ പ്രവര്‍ത്തിച്ച അബിഷേക് ചൗബേയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

ഹിന്ദിയില്‍ പുറത്തിറങ്ങുന്ന ചിത്രം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ തിയ്യേറ്ററുകളിലെത്തും.

ട്രെയ്‌ലര്‍ കാണാം…