സിബിഐയുടെ അഞ്ചാം ഭാഗം വരുന്നു

കെ മധു,എസ് എന്‍ സ്വാമി, മമ്മൂട്ടി കൂട്ടുകെട്ടില്‍ ഇറങ്ങിയ സിബിഐ ചിത്രങ്ങള്‍ വന്‍ വിജയമായിരുന്നു. ഇപ്പോഴിതാ സിബിഐയുടെ അഞ്ചാം ഭാഗവും ഒരുങ്ങുന്നുവെന്നാണ് പുതിയ വാര്‍ത്ത. സംവിധായകന്‍ കെ മധു തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

സിബിഐ ചിത്രങ്ങളില്‍ രണ്ടെണ്ണം നിര്‍മ്മിച്ചത് കെ മധുവിന്റെ തന്നെ നിര്‍മ്മാണ കമ്പനിയായ കൃഷ്ണകൃപയായിരുന്നു. രണ്ടു ചിത്രങ്ങള്‍ കൂടി 2019ല്‍ നിര്‍മ്മിക്കുമെന്ന് കെ മധു അറിയിച്ചു. സിബിഐ സീരീസിന് അഞ്ചാം പതിപ്പ് ഒരുക്കുന്നതിന്റെ തയ്യാറെടുപ്പിലാണെന്നും കെ മധു അറിയിച്ചു.

മമ്മൂട്ടി സിബിഐ ഉദ്യോഗസ്ഥനായ സേതുരാമയ്യരായി ആദ്യം പ്രദര്‍ശനത്തിനെത്തിയത് 1988ലാണ്. ഒരു സിബിഐ ഡയറിക്കുറിപ്പ് ഹിറ്റായി. 1989ല്‍ ജാഗ്രത എന്ന രണ്ടാം ഭാഗം എത്തിയെങ്കില്‍ വന്‍ വിജയമായിരുന്നില്ല. 15 വര്‍ഷങ്ങള്‍ക്ക് ശേഷം ‘സേതുരാമയ്യര്‍ സിബിഐ’ എന്ന മൂന്നാം ഭാഗവുമെത്തി. 2005ല്‍ നാലാം ഭാഗമായ ‘നേരറിയാന്‍ സിബിഐ’ പ്രദര്‍ശനത്തിന് എത്തി. പുതുവത്സരദിനത്തിലാണ് സിബിഐ സിനിമകള്‍ക്ക് അഞ്ചാം പതിപ്പ് ഒരുക്കുന്നതിന്റെ വാര്‍ത്ത സംവിധായകന്‍ കെ.മധു അറിയിച്ചത്.

error: Content is protected !!