രതിപുഷ്പം… ചുവടുവെച്ച് ഷൈന്‍ ടോം ചാക്കോ

രതിപുഷ്പത്തിന് ചുവടുവെച്ച് ഷൈന്‍ ടോം ചാക്കോ. കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് മുന്നിലാണ് താരത്തിന്റെ പെര്‍ഫോമന്‍സ്. മമ്മൂട്ടി നായകനായെത്തിയ ഭീഷ്മ പര്‍വ്വത്തിലെ ഹിറ്റായി…

ഭാവന മലയാളത്തിലേക്ക് തിരികെയെത്തുന്നു

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം നടി ഭാവന മലയാളത്തിലേക്ക് തിരികെയെത്തുന്നു. മെയ് അഞ്ചിന് ചിത്രീകരണം തുടങ്ങും. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന സിനിമയിലൂടെയാണ് ഭാവന മലയാള സിനിമയിലേക്ക് തിരികെയെത്തുന്നത്. ആദില്‍ മൈമൂനത്ത് അഷ്‌റഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭാവനയുടെ നായകനായെത്തുന്നത് ഷറഫുദീന്‍ ആണ്. റെനിഷ് അബ്ദുള്‍ഖാദര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് കഥയും ചിത്രസംയോജനവും നിര്‍വ്വഹിച്ചിരിക്കുന്നത് സംവിധായകന്‍ ആദില്‍ മൈമൂനത്താണ്. അഞ്ചര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം മലയാളത്തിലേക്കെത്തുന്നത്. അതേ സമയം ഈ കാലയളവില്‍ താരം അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. സിനിമ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് നടന്‍ ഷറഫുദീന്‍ സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. രസകരമായ സിനിമയാണെന്നും ഷറഫുദീന്‍ പ്രതികരിച്ചു. മമ്മൂട്ടിയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചത്.

ദക്ഷിണേന്ത്യയിലെ ഒരു ചലച്ചിത്ര താരമാണ് ഭാവന ബാലചന്ദ്രന്‍. മലയാളം, തമിഴ്, തെലുഗു എന്നീ ഭാഷകളിലായി അഭിനയിച്ചുകൊണ്ടിരിക്കുന്നു. സംവിധായകന്‍ കമലിന്റെ നമ്മള്‍ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്. യഥാര്‍ത്ഥ പേര് കാര്‍ത്തിക എന്നാണ്. ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കന്നഡ സിനിമ നിര്‍മ്മാതാവായ നവീനും ഭാവനയുമായുള്ള വിവാഹം 2018 ജനുവരി 23 നു നടന്നു. പുതുമുഖങ്ങളെ വച്ച് കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തില്‍ സിദ്ധാര്‍ഥ്, ജിഷ്ണു, രേണുക മേനോന്‍ എന്നീ പുതുമുഖങ്ങളോടൊപ്പമായിരുന്നു പതിനാറാം വയസ്സില്‍ ഭാവനയുടെ ചലച്ചിത്രാഭിനയത്തിന്റെ തുടക്കം. താരതമ്യേനെ സാമ്പത്തികവിജയം നേടിയ ഈ ചിത്രത്തിനുശേഷം ഭാവനക്ക് ഏറെ അവസരങ്ങള്‍ മലയാളത്തില്‍ കിട്ടി. മലയാളത്തിലെ ഒട്ടു മിക്ക മുന്‍ നിര നായകന്മാരുടെ കൂടെയും ഭാവന അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, ജയറാം, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ എന്നിവര്‍ ഇതില്‍ പെടും.

 

 

 

‘സല്യൂട്ടും’ ‘പുഴു’വും ഒടിടി റിലീസിന്

മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം പുഴു ഒടിടി റിലീസിനൊരുങ്ങുന്നു. പാര്‍വതി തിരുവോത്തും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. റത്തീനയാണ് ചിത്രം സംവിധാനം…

എന്താണ് ‘മോണ്‍സ്റ്റര്‍’ വൈശാഖ് പറയുന്നു

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മോണ്‍സ്റ്റര്‍’. ‘പുലിമുരുകന്‍’ ടീം വീണ്ടും ഒന്നിക്കുന്നതിനാല്‍ തന്നെ സിനിമയ്ക്ക് വലിയ ഹൈപ്പമുണ്ട്.…

കുഞ്ചാക്കോ ബോബന്റെ ‘ന്നാ താന്‍ കേസ് കൊട്’ ഫസ്റ്റ് ലുക്ക്

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

‘ലാല്‍ ജോസ് ‘പ്രേക്ഷകരിലേക്ക്

‘ലാല്‍ ജോസ് ‘പ്രേക്ഷകരിലേക്ക്; ചിത്രം 18 ന് തിയേറ്ററില്‍ റിലീസ് ചെയ്യും. ട്രെയിലര്‍ പുറത്തുവിട്ടു. പുതുമുഖതാരങ്ങളെ അണിനിരത്തഒരുക്കിയ ലാല്‍ജോസ് 18 ന്…

ത്രില്ലിംഗാണ് ഈ നൈറ്റ് ഡ്രൈവ്

അന്ന ബെന്‍, റോഷന്‍ മാത്യു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വൈശാഖ് ഒരുക്കിയ ചിത്രമാണ് നൈറ്റ് ഡ്രൈവ്. അഭിലാഷ് പിള്ള എന്ന തിരക്കഥാകൃത്തിന്റെ തിയേറ്ററിലെത്തിയ…

‘ഒരു ജാതി മനുഷ്യന്‍’ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

വേ ടൂ ഫിലിംസ് എന്റര്‍ടൈന്‍മെന്റ്‌സ് ന്റെ ബാനറില്‍ കെ ഷെമീര്‍ തിരക്കഥ എഴുതി സംവിധാനം നിര്‍വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഒരു…

അന്ത്യമില്ലാത്ത ‘പട’യുടെ പോരാട്ടം

കമല്‍ കെ.എം സംവിധാനം ചെയ്ത ചിത്രമാണ് പട. പട തിയേറ്ററുകൡലത്തിയിരിക്കുന്നു. യഥാര്‍ത്ഥ സംഭവ കഥയെ ആധാരമാക്കിയെടുത്ത ചിത്രം ടീസര്‍ ഇറങ്ങിയപ്പോള്‍ തന്നെ…

ബംഗളൂരു ചലച്ചിത്രമേളയില്‍ ‘മേപ്പടിയാന്‍’ മികച്ച ഇന്ത്യന്‍ ചിത്രം

ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാന് ബംഗളൂരു അന്തര്‍ദേശീയ ചലച്ചിത്രമേളയില്‍ പുരസ്‌കാര നേട്ടം. 2021ലെ മികച്ച ഇന്ത്യന്‍ സിനിമയ്ക്കുള്ള പുരസ്‌കാരമാണ് ചിത്രത്തിന് ലഭിച്ചത്.…