‘ക്യാപ്റ്റന്‍ മാര്‍വെല്‍’ റിലീസ് ഡെയ്റ്റ് പുറത്തുവിട്ടു…

ആനിമേഷന്‍ പ്രേമകളുടെ പ്രിയപ്പെട്ട നിര്‍മ്മാതാക്കളായ മാര്‍വെല്‍ കോമിക്‌സ് പുറത്തിറക്കുന്ന ഏറ്റവും പുതിയ ചിത്രം ക്യാപ്റ്റന്‍ മാര്‍വെല്‍ മാര്‍ച്ച് 8 ന് തിയ്യേറ്ററുകളിലെത്തും. റയന്‍ ഫ്‌ളിക്കിന്റെയും അന്ന ബോര്‍ഡന്റെയും സംവിധാനത്തില്‍ മാര്‍വെല്‍ നിര്‍മ്മിക്കുന്ന ചിത്രം 150 മില്ല്യണ്‍ ഡോളര്‍ ബഡ്ജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. 2008ല്‍ പുറത്തിറങ്ങിയ റോബര്‍ട്ട് ഡോവ്ണി ജൂനിയര്‍ ഫെയിം ചിത്രമായ അയണ്‍ മാന്‍ എന്ന ചിത്രവുമായ ബന്ധപ്പെട്ട കഥയാണ് ക്യാപ്റ്റന്‍ മാര്‍വെല്‍ പറയുന്നത്. ജെനീവ റോബര്‍ട്‌സണ്‍, ജാക്ക് ഷാഫര്‍, ഇരു സംവിധായകരും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ബ്രൈ ലാഴ്‌സണ്‍, സാമുവല്‍ എല്‍ ജാക്‌സണ്‍, ബെന്‍ മെണ്ഡേല്‍സണ്‍, ഡിജിമോണ്‍ ഹോന്‍സു. ലീ പേസ്, ലഷാന ലിന്‍ച്, ജെമ്മ ചാന്‍, അനെറ്റ് ബെനിങ്ങ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. വാള്‍ട്ട് ഡിസ്‌നി സ്റ്റുഡിയോസ് ചിത്രം തിയ്യേറ്ററുകളിലെത്തിക്കും.

error: Content is protected !!