‘ക്യാപ്റ്റന്‍ മാര്‍വെല്‍..’, വൈറലായ പുതിയ പോസ്റ്റര്‍ കാണാം….

മാര്‍വെല്‍ പരമ്പരയിലെ ഏറ്റവും പുതിയ ചിത്രം ക്യപ്‌റ്റെന്‍ മാര്‍വെലിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങിയതിന്റെ ആകാംക്ഷയിലാണ് ആനിമേഷന്‍ സിനിമാ പ്രേമികള്‍. ചിത്രത്തിന്റെ പുതിയ ട്രെയ്‌ലര്‍ ഇഎസ്പിഎന്‍ ചാനലിലെ ‘മണ്‍ഡേ നൈറ്റ് ഫുട്‌ബോള്‍’ എന്ന പ്രോഗ്രാമിനൊപ്പം പുറത്ത് വിടുന്നതിന് മുന്നോടിയായാണ് പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്.
ഹോളിവുഡ് നടി ബ്രീ ലാഴ്‌സണ്‍ ആണ് ചിത്രത്തില്‍ നായികാവേഷത്തിലെത്തുന്നത്. ‘വണ്ടര്‍ വുമണ്‍’ എന്ന സിനിമക്ക്‌ശേഷം ഒരു സ്ത്രീ കഥാപാത്രം നായികാവേഷത്തിലെത്തുന്ന മാര്‍വെല്‍ ചിത്രം കൂടിയാണിത്. അന്ന ബോഡെന്‍, റയാന്‍ ഫ്‌ലെക്ക് എന്നിവരാണ് സംവിധാനം. ചിത്രം അടുത്ത വര്‍ഷം മാര്‍ച്ച് ആറ്, ഏഴ്, എട്ട് തീയ്യതികളിലായി വിദേശ രാജ്യങ്ങളില്‍ റിലീസ് ചെയ്യും. ഇന്ത്യയിലെ തീയ്യതി ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

പുതിയ പോസ്റ്റര്‍ കാണാം…

error: Content is protected !!