‘വെള്ളിമൂങ്ങ’യ്ക്കു ശേഷം ജിബു ജേക്കബും ബിജുമോനോനും ഒരുമിക്കുന്ന ചിത്രം

‘വെള്ളിമൂങ്ങ’യ്ക്കു ശേഷം സംവിധായകന്‍ ജിബു ജേക്കബും ബിജുമോനോനും ഒരുമിക്കുന്ന ചിത്രം ആദ്യരാത്രിയെത്തുന്നു. ബിജുമോനോന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ ഈ കാര്യം അറിയിച്ചത്. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ…

കഴിഞ്ഞ 4 വര്‍ഷമായി എന്റെ ഒരുപാടു സുഹൃത്തുക്കളും പ്രേക്ഷകരും ചോദിക്കുന്ന ഒരേ ചോദ്യം …

‘എന്നാണ് ഇനി നിങ്ങള്‍ ഒരുമിച്ച് ഒരു ചിത്രം ?’

അത്രമാത്രം സ്‌നേഹം ഞങ്ങള്‍ ഒരുമിച്ച ആദ്യ സിനിമയായ ആ കൊച്ചു ചിത്രത്തിന് പ്രേക്ഷകര്‍ നല്‍കി…

ഒരുപാട് സന്തോഷത്തോടെ ,അതിലേറെ പ്രതീക്ഷയോടെ നിങ്ങളെ അറിയിക്കുന്നു…

‘മാമച്ചനെ’ സമ്മാനിച്ച ‘വെള്ളിമൂങ്ങ’ യ്ക്കു ശേഷം ഞാനും എന്റെ പ്രിയ സുഹൃത്തും സംവിധായകനുമായ ജിബു ജേക്കബും ഒരുമിക്കുന്ന, സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രം…

‘ആദ്യരാത്രി’

എല്ലാ സുഹൃത്തുക്കളും പ്രേക്ഷകരും കൂടെയുണ്ടാകും എന്ന പ്രതീക്ഷയോടെ…

ബിജു മേനോന്‍