ഭരതിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

സല്‍മാന്‍ ഖാന്‍ ചിത്രം ഭരതിലെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അലി അബ്ബാസ് സഫര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കത്രീന കൈഫാണ് ചിത്രത്തിലെ നായിക.

2017ല്‍ പുറത്തിറങ്ങിയ സല്‍മാന്‍ ചിത്രം ടൈഗര്‍ സിന്ദാ ഹെയിലും കത്രീനയായിരുന്നു നായിക. 2016ല്‍ പുറത്തിറങ്ങിയ സുല്‍ത്താനു ശേഷം സഫറും സല്‍മാനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഭരത്.

അഞ്ച് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് സല്‍മാന്‍ ഖാന്‍ എത്തുന്നത്. മാല്‍ട്ട, അബുദാബി, പഞ്ചാബ്, ന്യൂഡല്‍ഹി എന്നിവിടങ്ങളിലാണ് ഭരതിന്റെ ചിത്രീകരണം നടക്കുന്നത്. അതുല്‍ അഗ്‌നിഹോത്രിയുടെ റീല്‍ ലൈഫ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം 2019 ഈദ് റിലീസായി തിയേറ്ററുകളിലെത്തും.