പ്രൊഫസര്‍ ഡിങ്കന്റെ അവസാന ഷെഡ്യൂള്‍ ബാങ്കോക്കില്‍

ദിലീപ് മജീഷ്യന്റെ വേഷത്തില്‍ എത്തുന്ന ത്രീഡി ചിത്രം പ്രൊഫസര്‍ ഡിങ്കന്റെ അവസാന ഷെഡ്യൂള്‍ ഷൂട്ടിംഗ് 15ന് ബാങ്കോക്കില്‍ തുടങ്ങും. കോടതിയില്‍ നിന്ന് പ്രത്യേകാനുമതി നേടിയാണ് ഒന്നര മാസത്തിലേറേ നീളുന്ന ഷൂട്ടിംഗിനായി ദിലീപ് ബാങ്കോക്കില്‍ എത്തുന്നത്. പ്രൊഫ. ഡിങ്കന്‍ സംവിധാനം ചെയ്യുന്നത് കെ രാമചന്ദ്രബാബുവാണ്. റാഫിയാണ് തിരക്കഥ നിര്‍വഹിക്കുന്നത്. ബാങ്കോക്ക് ഷെഡ്യൂളില്‍ കെച്ച കെംബഡിക്കെ ഒരുക്കുന്ന വന്‍ ആക്ഷന്‍ രംഗങ്ങളും ചിത്രീകരിക്കുന്നുണ്ട്.

ന്യൂ ടിവിയുടെ ബാനറില്‍ സനല്‍ തോട്ടമാണ് ചിത്രം നിര്‍മിക്കുന്നത്. ഒരു മാജിക്കിലൂടെ ലോകത്തെ തന്നെ അമ്പരപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു മജീഷ്യന്റെ ശ്രമം പരാജയപ്പെടുന്നതും അത് ജനങ്ങളെ ബാധിക്കുന്നതും അതിനെ മറികടക്കാന്‍ മജീഷ്യന്‍ ശ്രമിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

വിഷ്ണു ഉണ്ണികൃഷ്ണനും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. നമിതാ പ്രമോദാണ് നായിക. സുരാജ് വെഞ്ഞാറമ്മൂട്, അജു വര്‍ഗീസ്, ശ്രിന്ദ അര്‍ഹാന്‍, റാഫി, കൊച്ചു പ്രേമന്‍, കൈലാസ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ശങ്കര്‍ ചിത്രം 2.0 യ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച സംഘമാണ് ഡിങ്കന്റെ ത്രീഡി ചുമതല ഏറ്റെടുക്കുന്നത്.

error: Content is protected !!