ഇന്ത്യയിലാദ്യമായി ഇതാ ഒട്ടകത്തെ ആസ്പദമാക്കി ഒരു ചിത്രം…

മൃഗസ്‌നേഹികളെപ്പറ്റിയും അവയുടെ സ്‌നേഹത്തെപ്പറ്റിയും ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലെല്ലാം ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ‘പട്ടാഭിഷേകം’, ‘ആനച്ചന്തം’, ‘ഗജകേസരിയോഗം’, ‘റിങ്ങ് മാസ്റ്റര്‍’, എന്നിങ്ങനെ ജീവികളുടെയും മനുഷ്യരുടെയും ആത്മ ബന്ധങ്ങള്‍ പറയുന്ന ചിത്രങ്ങള്‍ മലയാളത്തില്‍ തന്നെ ഒരു പാട് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇതാദ്യമായിരിക്കും ഒരൊട്ടകത്തിന്റെ കഥയെപ്പറ്റി ഇന്ത്യയില്‍ത്തന്നെ ഒരു ചിത്രമുണ്ടാകുന്നുത്. ‘സിഗൈ’ എന്ന ചിത്രത്തിലൂടെ ശ്രദ്ദേയനായ സംവിധായകന്‍ ജഗദീശന്‍ സുബു കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ബക്രീദ്’ എന്ന ചിത്രമാണ് അത്തൊരു പ്രമേയവുമായി ഇപ്പോള്‍ എത്തിയിരിക്കുന്നത്. ചിത്രത്തിനുള്ള പിന്തുണ അറിയിച്ചുകൊണ്ട് തമിഴ് സിനിമാലോകത്തിലെ പ്രമുഖരായ വിജയ് സേതുപതി, എര്‍ മുരുകദോസ്, ആറ്റ്‌ലീ, വിഷ്ണു വിശാല്‍ എന്നിവര്‍ ചിത്രത്തിന്റ ട്രെയ്‌ലര്‍ ട്വിറ്ററിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. എം എസ് മുരുകരാജ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ‘സാറാ’ എന്ന് പേരുള്ള ഒരു ഒട്ടകമാണ് നടന്‍ വിക്രാന്തിനൊപ്പം പ്രധാന കഥാപാത്രമായെത്തുന്നത്. രാജസ്ഥാനില്‍ നിന്നുമാണ് സാറയെ ചിത്രത്തിനായി എത്തിച്ചിരിക്കുന്നതെന്നാണ് അണിയറപ്പ്രവര്‍ത്തകര്‍ പറയുന്നത്. ഒട്ടകത്തിനോടൊപ്പം അഭിനയിക്കാനും പരിചയപ്പെടാനുമായി 2 മാസം വിക്രാന്ത് പരിശീലനവും നേടിയിരുന്നു. ചിത്രത്തിനായി ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ സമ്മതവും അണിയറപ്പ്രവര്‍ത്തകര്‍ വാങ്ങിയിട്ടുണ്ട്.

ചെന്നൈ, രാജസ്ഥാന്‍, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങയളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നത്. എഡിറ്റിങ്ങ് എല്‍ റൂബന്‍ നിര്‍വഹിച്ചപ്പോള്‍ സംവിധായകന്‍ ജഗദീശന്‍ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹനായി പ്രവര്‍ത്തിച്ചത്. കൂടാതെ പ്രശസ്ത സംഗീത സംവിധായകന്‍ ഡോ.ഇമ്മന്‍ ആണ് ചിത്രത്തിലെ സംഗീതം നിര്‍വ്വഹിക്കുന്നത്. ഇന്ന് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസര്‍ സിനിമാലോകം വളരെ കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്. ട്രെയ്‌ലര്‍ കാണാന്‍ താഴെയുള്ള ലിങ്ക് സന്ദര്‍ശിക്കുക

https://youtu.be/eVMYT1Ea63k