അസുരന്റെ ഷൂട്ടിങ്ങ് ഇന്ന് മുതല്‍ …

ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിങ്ങി മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ നടന്‍ ധനുഷിന്റെ 2019 ലെ ആദ്യ ചിത്രമായ അസുരന്റെ ഷൂട്ടിങ്ങ് ഇന്ന് തിരുനെല്‍വേലിയില്‍ വെച്ച് ആരംഭിച്ചു. ചിത്രത്തില്‍ നായിക വേഷത്തിലെത്തുന്ന മഞ്ജു വാര്യരോടൊപ്പം ധനുഷ് നില്‍ക്കുന്ന ഒരു പുതിയ പോസ്റ്റര്‍ പങ്കുവെച്ചാണ് ധനുഷ് ഈ വിവരം പുറത്ത് വിട്ടത്. ഒരു ഗ്രാമീണ സ്ത്രീയുടെ വേഷത്തിലാണ് മഞ്ജു വാര്യര്‍ പോസ്റ്ററിലുള്ളത്. മലയാളത്തിലെയും തമിഴിലെയും മികച്ച രണ്ട് അഭിനേതാക്കള്‍ ഒന്നിക്കുമ്പോള്‍ എന്ന വാചകത്തോടെയാണ് ആരാധകര്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ വെച്ചിരിക്കുന്നത്.
വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രം മഞ്ജുവിന്റെ തമിഴ് അരങ്ങേറ്റം കൂടിയാണ്. ഷൂട്ടിങ്ങിന്റെ ആദ്യ ഷെഡ്യൂള്‍ മൂന്നാഴ്ച്ചയോളം ഉണ്ടാകുമെന്നാണ് അണിയറപ്പ്രവര്‍ത്തകര്‍ അറിയിച്ചു.

കലൈപ്പുലി ധനു വി ക്രിയേഷന്‍സിനോടൊപ്പം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കമ്പോസര്‍ ജി വി പ്രകാശ് ‘പൊള്ളാദവന്‍’, ‘ആടുകളം’ എന്നീ ചിത്രങ്ങള്‍ക്കുശേഷം ധനുഷിനൊപ്പം ഒന്നിക്കുന്നു.

error: Content is protected !!