”മമ്മൂക്കയെ കുറിച്ച് പറയാന്‍ വാക്കുകളില്ല..”മമ്മൂട്ടിക്ക് പേരന്‍പിലെ അഭിനയത്തിന് പ്രശംസയുമായി നടി ആശ ശരത്…

ഹൃദയസ്പര്‍ശിയും ആര്‍ദ്രവുമായ ഒരു അനുഭവമായിരുന്നു ഈ ചിത്രം…കണ്ടിറങ്ങിയിട്ടും ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മുഹൂര്‍ത്തങ്ങളും പിന്തുടരുന്ന അവസ്ഥ…. മമ്മൂക്കയെ കുറിച്ച് പറയാന്‍ വാക്കുകളില്ല…

അദ്ദേഹത്തില്‍നിന്നും അതിഗംഭീരമായ കഥാപാത്രങ്ങള്‍ ഇനിയുമെത്രയോ വരാനിരിക്കുന്നു..

തനിയാവര്‍ത്തനത്തിലും വാത്സല്യത്തിലുമൊക്കെ നമ്മുടെ കണ്ണു നനയിപ്പിച്ച അതേ മമ്മൂട്ടി; പേരന്‍പിനെക്കുറിച്ച് ആശ ശരത്

പ്രേക്ഷകര്‍ക്കിയില്‍ താരങ്ങള്‍ക്കിടയിലും ഒരേപോലെ പ്രശംസ നേടുകയാണ് പേരന്‍പ് എന്ന ചിത്രവും മലയാളത്തിലെ ഇതിഹാസ നടനായ മമ്മൂട്ടിയെന്ന കലാകാരനും. ചിത്രത്തിന്റെ പ്രീമിയര്‍ ഷോയ്ക്ക് മമ്മൂട്ടിയോടൊപ്പം എത്തിയ ആശ ശരത് ആണ് മമ്മൂട്ടിയുടെ അഭിനയത്തെ പ്രശംസിച്ച് ഏറ്റവുമൊടുവില്‍ രംഗത്തെത്തിയിരിക്കുന്നത്. ഹൃദയസ്പര്‍ശിയും ആര്‍ദ്രവുമായ ഒരു അനുഭവമായിരുന്നു പേരന്‍പെന്ന് നടിയും നര്‍ത്തകിയുമായ
തന്റെ ഫെയ്‌സ് ബുക്കിലൂടെ ആശ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്. തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണെന്നും ആശ പ്രേക്ഷകരെ ഓര്‍മ്മപ്പെടുത്തി.

ആശ പങ്കുവെച്ച ഫെയ്‌സ് ബുക്ക് പോസ്റ്റ്..