സമൂഹമാധ്യമങ്ങളില്‍ വൈറലായി ആര്യ സയ്യേഷ വിവാഹചിത്രങ്ങള്‍…

തെന്നിന്ത്യന്‍ സിനിമലോകം ഉറ്റുനോക്കുന്ന താരജോഡിയായ ആര്യയും സയേഷയും വിവാഹിതരായി. മാര്‍ച്ച് 10ാം തീയതി ഹൈദരാബാദിലെ ഫലക്‌നുമ കൊട്ടാരത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. കഴിഞ്ഞ ദിവസങ്ങളിലായ നടന്ന സംഗീത് ചടങ്ങിന്റ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നേരത്തെ വൈലായിരുന്നു. ചടങ്ങിലെ ദൃശ്യങ്ങള്‍ ആര്യയും സയേഷയും തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. പരമ്പാരഗത മുസ്ലീ ആചാരപ്രകാരമാണ് ചടങ്ങുകള്‍ നടന്നത്. ചടങ്ങില്‍ സൂര്യ, വിശാല്‍, റാണ ഡഗ്ഗുപതി, എന്നിവരും സിനിമലോകത്തെ മറ്റു പ്രമുഖരും സന്നിഹിതരായിരുന്നു.

ഫെബ്രുവരി 14 വാലന്റെന്‍സ് ഡേയിലാണ് സയേഷയുമായുള്ള വിവാഹകാര്യം സമൂഹമാധ്യമങ്ങളിലൂടെ ആര്യ സ്ഥിതീകരിച്ചത്. മാര്‍ച്ചില്‍ ഇരുവീട്ടുകാരുടെയും സാന്നിധ്യത്തിലാവും വിവാഹമെന്നും ആര്യ പറഞ്ഞിരുന്നു. പരമ്പരാഗത മുസ്ലീം വെഡ്ഡിംഗ് രീതിയിലാണ് വിവാഹം. ഇന്നലെയും ഇന്നുമായി ഹൈദരാബാദിലാണ് വിവാഹചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കുന്നത്. വിവാഹത്തിനു ശേഷം സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സിനിമാരംഗത്തുള്ളവര്‍ക്കുമായി ചെന്നൈയിലും പ്രത്യേക റിസപ്ഷനും ആര്യയും സയേഷയും ചേര്‍ന്ന് ഒരുക്കുന്നുണ്ട്.

‘ഗജിനികാന്ത്’ (2018) എന്ന ചിത്രത്തിലായിരുന്നു ആര്യയും സയേഷയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. സൂര്യയുടെ പുതിയ ചിത്രം ‘കാപ്പാനി’ലും ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. തെലുങ്ക് ചിത്രം ‘അഖില്‍’ ആയിരുന്നു സയേഷയുടെ അരങ്ങേറ്റചിത്രം. പ്രശസ്തനടന്‍ ദിലീപ് കുമാറിന്റെ അനന്തരവളാണ് സയേഷ. 2017 ല്‍ അജയ് ദേവ്ഗണിന്റെ ‘ശിവായ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു. മുന്‍പ് പരിചയമുണ്ടെങ്കിലും സയേഷ- ആര്യ ജോഡികളുടേത് പ്രണയവിവാഹമല്ല, അറേഞ്ച്ഡ് മാര്യേജ് ആണെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ സയേഷയുടെ അമ്മ വെളിപ്പെടുത്തിയിരുന്നു.