‘ഓട്ടോര്‍ഷ’ ട്രെയ്‌ലര്‍ റിലീസ് ചെയ്ത് മലയാളിയുടെ സ്വന്തം ‘സുന്ദരി’യുടെ സാരഥി ‘സുധി’യെത്തി..

അനുശ്രീ തന്റെ വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഓട്ടോര്‍ഷ എന്ന സിനിമയുടെ ട്രെയ്‌ലര്‍ പുറത്ത് വിട്ടത് മലയാളിയുടെ സ്വന്തം ‘സുന്ദരി’യുടെ സാരഥി മോഹന്‍ ലാല്‍.. തന്റെ ഫെയ്‌സ്ബുക്ക്  പേജുകളിലൂടെ താരം ‘നവംബര്‍ 23 മുതല്‍ നമ്മളെ കൂട്ടുവാന്‍ അവള്‍ വരുന്നു’ എന്ന തലക്കെട്ടോടെ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെക്കുകയും അനുശ്രീക്ക് ആശംസകള്‍ നേരുകയും
ചെയ്തു.

സുജിത്ത് വാസുദേവ് സംവിധാനം ചെയ്ത ചിത്രം ലാല്‍ ജോസ് നിര്‍മ്മിക്കുന്നു.ചിത്രം നവംബര്‍ 23 ന് തിയേറ്ററുകളിലെത്തും. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടത് നടന്‍ പൃഥ്വിരാജാണ്.

ട്രെയ്‌ലര്‍ കാണാം…

error: Content is protected !!