വന്‍താരനിരയുമായി ലിജോ ജാസ് പല്ലിശ്ശേരിയുടെ ആന്റിക്രൈസ്റ്റ്

സിറ്റി ഓഫ് ഗോഡ്, ഡബിള്‍ ബാരല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പൃഥ്വിരാജ്, ഇന്ദ്രജിത്ത്എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ലിജോ ജോസ് പല്ലിശ്ശേരിയുടെ പുതിയ ചിത്രം വരുന്നു. ആന്റിക്രൈസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട് എന്നാണ് വിവരങ്ങള്‍.

ഈ.മ.യൗവിന്റെ തിരക്കഥാകൃത്ത് പിഎഫ് മാത്യൂസാണ് പുതിയ ചിത്രത്തിലും തിരക്കഥ ഒരുക്കുന്നത്. അഭിനന്ദന്‍ രാമാനുജമാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. എസ്‌ജെഎം എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സിബി തോട്ടപ്പുറം, ബോബി മുണ്ടമറ്റം എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീതമാരുക്കുന്നത്.

error: Content is protected !!