ഐ.വി ശശിയുടെ മകന്‍ സംവിധാനത്തിലേക്ക് ; നായകന്‍ പ്രണവ് മോഹന്‍ലാല്‍

ഐ.വി ശശിയുടെ മകന്‍ അനി ശശി സംവിധായകനാകുന്ന ചിത്രത്തില്‍ പ്രണവ് മേഹന്‍ലാല്‍ നായകന്‍. ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന ഈ ചിത്രത്തില്‍ ആക്ഷനാണ് മുന്‍ഗണന. അടുത്ത വര്‍ഷം ഷൂട്ടിംഗ് തുടങ്ങും.അരുണ്‍ ഗോപിയുടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് പ്രണവ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.ഇതിന് ശേഷമാണ് അനില്‍ ശശിയുടെ ചിത്രത്തില്‍ അഭിനയിക്കുക.

ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നതും അനി ശശി തന്നെയാണ്. ചിത്രത്തിലെ മറ്റ് താരങ്ങളെക്കുറിച്ച് അന്തിമതീരുമാനമായിട്ടില്ല. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീമിന്റെ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് തിരക്കഥയെഴുതുന്നതും അനി ശശിയാണ്.

error: Content is protected !!