ആന്‍ഡ്രോയിഡ് കുഞ്ഞപ്പനായി സൗബിന്‍ ഷാഹിര്‍

സുഡാനി ഫ്രം നൈജീരിയ്ക്ക് ശേഷം നടനും സംവിധായകനുമായ സൗബിന്‍ ഷാഹിര്‍ വീണ്ടും നായക വേഷത്തിലെത്തുന്നു. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം നടന്‍ ഫഹദ് ഫാസില്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ നടത്തി.

ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കില്‍ ഒരു റോബോര്‍ട്ടിനടുത്ത് ഇരിക്കുന്ന സൗബിന്‍ ഷാഹിറാണ് മുഖ്യ ആകര്‍ഷണം. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഒരു കോമഡി എന്റര്‍ടെയ്ന്‍മെന്റാകും ചിത്രമെന്നാണ് സൂചന.

രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റാണ്. ഗപ്പി സംവിധാനം ചെയ്ത ജോണ്‍ പോള്‍ ജോര്‍ജിന്റെ ചിത്രത്തില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് സൗബിനിപ്പോള്‍. അമ്പിളി എന്ന ചിത്രത്തില്‍ നായക വേഷം തന്നെയാണ് സൗബിന്‍ കൈകാര്യം ചെയ്യുന്നത്. അതിനിടയിലാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം.