ഹൊററും പ്രണയവുമായി ‘അമാവാസ്…’

ഏറെ കാലത്തെ ഇടവേളക്ക് ശേഷം നാര്‍ഗിസ് ഫക്രി അഭിനയത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം അമാവാസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ ട്രെയ്‌ലര്‍ അണിയറപ്പ്രവര്‍ത്തകര്‍ തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ചു. ബോളിവുഡ് ഹൊറര്‍ ചിത്രങ്ങളായ ‘എലോണ്‍’,’ 1920 ഈവില്‍ റിട്ടേണ്‍സ്’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ ബുഷാന്‍ പട്ടേലാണ് ചിത്രത്തിന്റെ സംവിധായകന്‍. സച്ചിന്‍ ജോഷി, വിവാന്‍ ബദേന, നവനീത് കൗര്‍ ദില്ലണ്‍, മോണ സിങ്ങ്, അലി അസ്ഗാര്‍ എന്നിവരാണ് നാര്‍ഗിസിനൊപ്പം ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതോടെ ഹൊറര്‍ സിനിമാ പ്രേമികള്‍ക്ക് ഏറെ ആകാംക്ഷയായിരുന്നു.

ഇംഗ്ലണ്ടിലെ ഒരു കൊട്ടാരത്തില്‍ റൊമാന്റിക്ക് ഹോളിഡേയ്ക്കായി എത്തുന്ന വധുവരന്മാര്‍ അവിടെ വെച്ച് നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളാണ് ചിത്രത്തില്‍ കാണിക്കുന്നത്.
ഇംഗ്ലണ്ടില്‍ വെച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്. ചിത്രം പുതുവത്സരത്തില്‍ ജനുവരി 11ന് തിയ്യേറ്ററുകളിലെത്തും.

ട്രെയ്‌ലര്‍ കാണാം…

error: Content is protected !!