തലയ്‌ക്കൊപ്പം മമ്മൂട്ടി…

അജിത്ത് നായകനാകുന്ന പുതിയ ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. എച്ച്.വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് സിനിമയായ ‘തീരന്‍ അധികാരം ഒണ്‍ട്ര്’ സംവിധാനം ചെയ്തത് വിനോദ് ആയിരുന്നു. ചിത്രത്തില്‍ അജിത് ഒരു പൊലീസ് ഓഫീസറെയാണ് അവതരിപ്പിക്കുന്നതെന്നാണ് സൂചന. അജിത്തിന്റെ ഗുരു എന്ന് വിശേഷിപ്പിക്കാവുന്ന റോളാണ് മമ്മൂട്ടിക്ക് എന്നാണ് അറിയുന്നത്.

കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന തമിഴ് ചിത്രത്തില്‍ മമ്മൂട്ടിയും അജിത്തും ഒരുമിച്ച് അഭിനയിച്ചിരുന്നു. ബോണി കപൂര്‍ നിര്‍മ്മിക്കുന്ന സിനിമ പൂര്‍ണമായും ഒരു ആക്ഷന്‍ ത്രില്ലര്‍ ആയിരിക്കും. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും. എ.ആര്‍ റഹ്മാനാണ് സംഗീതം.

error: Content is protected !!