ഐശ്വര്യയും ആസിഫും ഒന്നിക്കുന്നു ഒരു സൂപ്പര്‍ റൈഡില്‍…

മായനദിയിലൂടെയും വരത്തനിലൂടെയും പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച നടി ഐശ്വര്യ ലക്ഷ്മി ആസിഫ് അലിക്കൊപ്പം ഒന്നിക്കുന്ന ചിത്രം ‘വിജയ് സൂപ്പറും പൗര്‍ണമിയും’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നടന്‍ സിദ്ദിഖും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഐശ്വര്യ തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ പങ്ക് വെക്കുകയായിരുന്നു.

ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രം എ കെ സുനിലാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥയും ജിസ് ജോയ് തന്നെയാണ് രചിച്ചിരിക്കുന്നത്. ന്യൂ സൂര്യ ഫിലിംസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ റിലീസ് ഡെയ്റ്റ് പ്രക്യാപിച്ചിട്ടില്ല. ട്രെയ്‌ലര്‍ കാണാം…

error: Content is protected !!