ആക്ഷന്‍ ഹീറോ ബിജുവാകാന്‍ അക്ഷയ് കുമാര്‍

നിവിന്‍ പോളി നായകനായി എത്തിയ സൂപ്പര്‍ ഹിറ്റ് മലയാള ചിത്രം ‘ആക്ഷന്‍ ഹീറോ ബിജു’ ബോളിവുഡിലേക്ക്. ചിത്രത്തില്‍ നായകനായി എത്തുന്നത് അക്ഷയ് കുമാറാണ്. ഹിന്ദിയില്‍ ചിത്രം സംവിധാനം ചെയ്യുന്നത് രോഹിത് ഷെട്ടിയാണ്. സിംബയ്ക്ക് ശേഷം രോഹിത് ഒരുക്കുന്ന ചിത്രം കൂടിയാണിത്.

നിവിന്‍ പോളി നായകനായി 2016ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ഹീറോ ബിജു സംവിധാനം ചെയ്തത് എബ്രിഡ് ഷൈന്‍ ആയിരുന്നു. അനു ഇമ്മാനുവല്‍ ആയിരുന്നു നായിക. ബോക്‌സ് ഓഫീസ് വിജയ ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു.

റൗഡി റാത്തോര്‍, മൊഹ്‌റ, ആന്‍: മെന്‍ അറ്റ് വര്‍ക്ക്, കാക്കി തുടങ്ങിയ ചിത്രങ്ങളില്‍ പോലീസ് വേഷത്തിലെത്തി ആരാധകരുടെ കൈയ്യടി നേടിയ താരമാണ് അക്ഷയ് കുമാര്‍.

error: Content is protected !!