ബിജു മേനോന്‍ ചിത്രം ആനക്കള്ളനിലെ ഗാനം കാണാം…

ബിജു മേനോന്‍ കേന്ദ്രകഥാപാത്രമായെത്തിയ ചിത്രം ആനക്കള്ളനിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് നാദിര്‍ഷയാണ്. മധു ബാലകൃഷ്ണനും അഫ്‌സലും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

സുരേഷ് ദിവാകരന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഹിറ്റ്‌മേക്കര്‍ ഉദയ കൃഷ്ണയാണ്. സാഹചര്യങ്ങള്‍ കൊണ്ട് കള്ളനാവേണ്ടി വന്ന ഒരാളുടെ കഥയാണ് ചിത്രം പറയുന്നത്. അനുശ്രീ, കനിഹ, ഷംന കാസിം എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.ചിത്രത്തില്‍ സിദ്ദിഖ്, സായ്കുമാര്‍, സുധീര്‍ കരമന, ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ, ബാല, കൈലാഷ്, ഹരീഷ് കണാരന്‍, ജനാര്‍ദനന്‍, ദേവന്‍, അനില്‍മുരളി, ബിന്ദു പണിക്കര്‍, പ്രിയങ്ക തുടങ്ങിയവരും വേഷമിടുന്നു. പഞ്ചവര്‍ണ്ണ തത്തയുടെ വിജയത്തിന് ശേഷം സപ്ത തരംഗാണ് ആനക്കള്ളന്‍ നിര്‍മ്മിച്ചത്.