അവള്‍ക്ക് കുറച്ച് വട്ടാണ്, അവള്‍ പലരുടെയും കൂടെ കിടന്നിട്ടുണ്ടാവും; വേദനിപ്പിച്ച സംഭവത്തെക്കുറിച്ച് നടി സ്വാതി

 

ആമേന്‍ എന്ന ചിത്രത്തില്‍ ശോശന്നയായെത്തി മലയാളികളുടെ മനം കവര്‍ന്ന നായികയാണ് സ്വാതി റെഡ്ഡി. തന്റെ ജീവിതത്തിലുണ്ടായ മോശം അനുഭവം പങ്ക്‌വെക്കുകയാണ് താരം. റാണ ദഗ്ഗുബാട്ടി അവതാരകനായെത്തുന്ന ഒരു തമിഴ് ടെലിവിഷന്‍ ഷോയിലാണ് താരം തന്നെ ഏറെ വേദനിപ്പിച്ച ചില ചോദ്യങ്ങളെ കുറിച്ച് തുറന്നു പറഞ്ഞത്. ഷോയിലെ ഒരു സെഗ്‌മെന്റിന്റെ ഭാഗമായിട്ടാണ് ഏറ്റവും വേദനിപ്പിച്ച കമന്റിനെ കുറിച്ച് സ്വാതി വെളിപ്പെടുത്തിയത്.

‘അവള്‍ക്ക് കുറച്ച് വട്ടാണ്, അവള്‍ പല പുരുഷന്മാര്‍ക്കും കൂടെ കിടന്നിട്ടുണ്ടാവും’ എന്നീ കമന്റുകളാണ് തന്നെ ഏറ്റവുമധികം വേദനിപ്പിച്ചതെന്നു താരം പറയുന്നു. പലര്‍ക്കൊപ്പവും അവള്‍ കിടന്നിട്ടുണ്ടാവും എന്ന കമന്റ് സിനിമയില്‍ തന്നെയുള്ള ആളാണ് പറഞ്ഞത് എന്നത് വേദനയുടെ തീക്ഷ്ണത കൂട്ടി എന്നും സ്വാതി റെഡ്ഡി കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം സെപ്റ്റംബറിലാണ് സ്വാതി വിവാഹിതയായത്. പൈലറ്റായ വികാസ് ആണ് സ്വാതിയെ വിവാഹം ചെയ്തത്. ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. വിവാഹത്തിന് ശേഷം വീണ്ടും സിനിമയില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. ആമേന്‍ കൂടാതെ നോര്‍ത്ത് 24 കാതം, ആട് 2 തുടങ്ങിയ ചിത്രങ്ങളിലും സ്വാതി വേഷമിട്ടിട്ടുണ്ട്.