‘ആട് ജീവിത’ത്തിന്റെ അടുത്ത ഷെഡ്യൂള്‍ ജോര്‍ദ്ദാനില്‍

പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്റെ പുസ്തകത്തെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആട് ജീവിതം. പൃഥ്വിരാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ അടുത്ത ഷെഡ്യൂള്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജോര്‍ദ്ദാനിലാണ് സിനിമയുടെ അടുത്ത ഷെഡ്യൂള്‍ ആരംഭിക്കുന്നത്. ഈജിപ്റ്റും പ്രധാന ലൊക്കേഷനുകളിലൊന്നാണ്. ചിത്രത്തിനു വേണ്ടി വലിയ മേക്ക്ഓവറിലാണ് പൃഥ്വിരാജ് എത്തുന്നത്. അമലാ പോളാണ് നായിക.

ഒരു വര്‍ഷത്തിലേറെ നീണ്ടുനില്‍ക്കുന്ന ചിത്രീകരണമായിരിക്കും സിനിമയ്ക്കുണ്ടാവുക. 2020ലായിരിക്കും ചിത്രം തിയേറ്ററുകളിലേക്ക് എത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. കെ.യു മോഹനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

error: Content is protected !!